വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

Web Desk
Posted on November 01, 2019, 5:03 pm

ന്യൂ​ഡ​ൽ​ഹി: വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യാ​ണ് (ഇ​പി​സി​എ) അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. ദീ​പ​വ​ലി മു​ത​ൽ വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. ഇതേത്തുടർന്ന് ന​വം​ബ​ർ അ​ഞ്ചു​വ​രെ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

ശൈ​ത്യ​കാ​ല​ത്ത് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തും മ​ലി​നീ​ക​ര​ണ അ​തോ​റി​റ്റി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ർ അ​ഞ്ച് വ​രെ ഡ​ൽ​ഹി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​നും ഇ​പി​സി​എ ഉ​ത്ത​ര​വി​ട്ടി​ടു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളോ​ട് മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഇ​പി​സി​എ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൻറെ തോ​ത് വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ അ​തീ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ത​ല​സ്ഥാ​ന​ത്തെ വാ​യൂ മ​ലി​നീ​ക​ര​ണ​ത്തി​ന് ഹ​രി​യാ​ന​യേ​യും, പ​ഞ്ചാ​ബി​നെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്ന കേ​ജ​രി​വാ​ളി​ൻറെ നി​ല​പാ​ട് തെ​റ്റാ​ണെ​ന്ന് വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ പ​റ​ഞ്ഞു.