ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി

Web Desk
Posted on October 28, 2018, 10:42 pm

ന്യൂഡല്‍ഹി: അന്തരീക്ഷത്തില്‍ അപകടകാരികളായ സൂക്ഷ്മ കണികകളുടെ അളവ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. അടുത്ത ദിവസങ്ങളില്‍ മലിനീകരണം കൂടുമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്.
ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിച്ചതും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ തീ കത്തിക്കുന്നതുമാണ് അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നത്.
മലിനകാരണമായ പി എം 2.5, പി എം 10 കണികളുടെ അളവ് കണക്കാക്കുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് പ്രകാരം വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ എക്യൂഐ 464 രേഖപ്പെടുത്തി. മുന്‍ട്രിക(444), ദ്വാരക(436), ആനന്ദ് വിഹാര്‍(415) എന്നിവിടങ്ങളിലും മലിനീകരണം രൂക്ഷമായി. അടുത്ത പത്തുദിവസം അന്തരീക്ഷം കൂടുതല്‍ വഷളാകുമെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.