വാഷിങ്ടൺ: അമേരിക്ക ശത്രുക്കളിൽ നിന്ന് നേരിടുന്ന വെല്ലുവിളികൾക്കുള്ള മറുപടിയാണ് ഖാസിം സുലൈമാനിയുടെ കൊലപാതകമെന്ന് അമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപോ. ഇതേ നിലപാടുകൾ റഷ്യയ്ക്കും ചൈനയ്ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ വസ്തുവകകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ജനറലിന് പദ്ധതിയുണ്ടായിരുന്നുവെന്നും അതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എന്ത് തരത്തിലുള്ള ആക്രമണങ്ങൾ നടത്താനാണ് സുലൈമാനി പദ്ധതിയിട്ടിരുന്നതെന്ന ചോദ്യത്തോട് പോംപോ വ്യക്തമായ ഉത്തരം നൽകിയില്ല. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കവെയാണ് പോംപോ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
അതേസമയം സ്വയംപ്രതിരോധത്തിന് വേണ്ടിയാണ് സുലൈമാനിയെ വധിച്ചതെന്ന വാദം ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കുകളും തള്ളിയിട്ടുണ്ട്. നാല് അമേരിക്കൻ സ്ഥാനപതി കാര്യാലയങ്ങളടക്കം സുലൈമാനി ലക്ഷ്യമിട്ടിരുന്നുവെന്നാണ് ട്രംപ് ആരോപിച്ചത്.
‘Real deterrence’ strategy – which also apply to Russia and China – is at odds with earlier assertion that general was killed due to imminent threat to US
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.