Web Desk

പോണ്ടിച്ചേരി

February 25, 2020, 9:45 pm

പോണ്ടിച്ചേരി സർവകലാശാലയിൽ പ്രതിഷേധം; വിദ്യാർത്ഥികൾ കരുതൽ തടങ്കലിൽ — വീഡിയോ കാണാം

Janayugom Online

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെയും ഫീസ് വർധനവിനെതിരെയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ കരുതൽ തടങ്കലിൽ. സർവകലാശാലയിൽ നാളത്തെ ഉപരാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്താണ് ഇങ്ങനെയൊരു നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നാളെ എത്തും. അതു പ്രമാണിച്ച് ക്യാമ്പസ്സിനുള്ളിൽ അർദ്ധ സൈനിക വിഭാഗത്തെ വ്യന്യസിച്ചിട്ടുണ്ട്.

കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് മണിക്കൂറുകളായിയി കുടിവെള്ളം പോലും ലഭ്യമാക്കിയിട്ടില്ലായെന്നാണ് പുറത്തു വരുന്ന വിവരം. പൗരത്വ നിയമ ഭേദഗതി, ഫീസ് വർദ്ധനവ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ഇരുപതാം ദിവസം കടന്നിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. ക്യാമ്പസ്സിനുള്ളിലെ ഇന്റർനാഷണൽ സ്റ്റഡീസ് ബിൽഡിങ്ങിലാണ് വിദ്യാർത്ഥികളെ തടഞ്ഞു വെച്ചിരിക്കുന്നത്.

ENGLISH SUMMARY: Pondicher­ry uni­ver­si­ty stu­dents under custody

YOU MAY ALSO LIKE THIS VIDEO