6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 4, 2024
October 3, 2024
October 1, 2024
September 28, 2024
September 24, 2024
September 21, 2024
September 19, 2024
September 18, 2024

ഡല്‍ഹി വിട്ട പോണ്ടിങ് പഞ്ചാബിന്റെ പരിശീലകന്‍

Janayugom Webdesk
ചണ്ഡീഗ‍ഢ്
September 18, 2024 10:15 pm

മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ റിക്കി പോണ്ടിങ് പഞ്ചാബ് കിങ്സിന്റെ പരിശീലകനായി ചുമതലയേറ്റു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാണ് പുതിയ ഫ്രാഞ്ചൈസിയിലേക്കെത്തിയിരിക്കുന്നത്. ഏഴു വർഷത്തോളം ഡൽഹി ക്യാപിറ്റൽസിനൊപ്പം പ്രവർത്തിച്ച ശേഷമാണ് പോണ്ടിങ് ടീം വിടുന്നത്. പഞ്ചാബ് കിങ്‌സുമായി നാലുവര്‍ഷത്തെ കരാറാണ് പോണ്ടിങ്ങിനുള്ളത്. 2028 വരെ തുടരും. 

കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ പരിശീലകനായിരുന്ന ട്രെവര്‍ ബെയ്‌ലിസിന് പകരമാണ് പോണ്ടിങ് പരിശീലകനായി ചുമതലയേൽക്കുന്നത്. ക­ഴിഞ്ഞ നാലു സീസണുകളില്‍ പഞ്ചാബിന്റെ പരിശീലകനാകുന്ന മൂന്നാമത്തെ കോച്ചാണ് പോണ്ടിങ്. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ട്രെവര്‍ ബെയ്‌ലിസിന്റെ കസേര തെറിച്ചത്. 2014ൽ റണ്ണേഴ്സ് അപ്പായതിനു ശേഷം പ്ലേ ഓഫില്‍ പോലും എത്താന്‍ കഴിയാത്ത പഞ്ചാബിന് ഇ­തുവരെ ഐ­പിഎല്‍ കിരീടം നേ­ടാനും കഴി‌ഞ്ഞി­ട്ടില്ല.

പഞ്ചാബിന്റെ മറ്റ് സ­പ്പോർട്ട് സ്റ്റാ­ഫുകൾ ആ­രൊക്കെയെന്ന് പോണ്ടിങ് തീരുമാനിക്കും. നിലവിലെ ക്യാപ്റ്റൻ ശിഖർ ധവാൻ അടക്കം ടീം വിടാനുള്ള സാധ്യതയുണ്ട്. പ­ഞ്ചാ­ബ് കിങ്സിനും ഇതുവരെ ഐപിഎൽ കിരീടം വിജയിക്കാൻ സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിന്റെ മുൻ പരിശീലകൻ കൂടിയായ പോണ്ടിങ്ങിലൂടെ ഇതു സാധ്യമാകുമെന്നാണ് പഞ്ചാബ് ഫ്രാഞ്ചൈസി ഉടമകൾ സ്വപ്നം കാണുന്നത്. ക്യാപ് സ്വന്തമാക്കിയ ഹര്‍ഷല്‍ പട്ടേല്‍, ശശാങ്ക് സിങ്, അശുതോഷ് ശര്‍മ്മ, അര്‍ഷ്ദീപ് സിങ്, ജിതേഷ് ശര്‍മ്മ, വിദേശ താരങ്ങളായ സാം ക­റന്‍, ലിയാം ലിവിങ്­സ്റ്റണ്‍, ജോണി ബെ­യര്‍സ്റ്റോ, കാ­­ഗിസോ റ­ബാദ എ­ന്നിവരില്‍ ആരെയൊ­­­ക്കെ പ­ഞ്ചാബ് നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.