Web Desk

തിരുവനന്തപുരം

February 16, 2020, 11:13 am

തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

Janayugom Online

പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. പരീക്ഷ പേടിക്ക് പരിഹാരം തേടി ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെയാണ് ക്ഷേത്രത്തിലെ വിശ്രമ കേന്ദ്രത്തിൽ വച്ച് പീഡിപ്പിക്കാൻ മണിയപ്പൻ എന്ന മണിസ്വാമി (55) പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈഞ്ചക്കൽ സുബാഷ് നഗറിലുള്ള ക്ഷേത്രത്തിൽ പൂജാരിയായ ഇയാൾ ബാലരാമപുരം പെരിങ്ങമല സ്വദേശിയാണ്.

ഒരാഴ്ച മുൻപാണ് അമ്മയ്ക്കൊപ്പം പരീക്ഷ പേടി മാറ്റാൻ ആവശ്യമായ പൂജ വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയും അമ്മയും ക്ഷേത്രത്തിൽ എത്തിയത്. ദിവസത്തിന് ശേഷം എത്താൻ പൂജാരി നിർദേശിച്ചതനുസരിച്ച് ഇയാൾ പറഞ്ഞ ദിവസം പെൺകുട്ടി ഒറ്റയ്ക്കാണ് ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് പെൺകുട്ടിയെ പൂജ കഴിഞ്ഞ് ക്ഷേത്ര നട അടയ്ക്കും വരെ പൂജാരി മാറ്റി നിർത്തുകയായിരുന്നു.

ശേഷം ശ്രീകോവിലിന് പിന്നിലുള്ള ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ഉപദ്രവിക്കുകയും അവിടെ നിന്നും ഇറങ്ങിയോടിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നുവെന്നാണ് സംഭവത്തിൽ പൊലീസ് പറയുന്നത്. വീട്ടുകാർ ഫോർട്ട് പൊലീസിൽ നൽകിയ പരാതി അനുസരിച്ച് പിന്നീട് പോക്സോ നിയമം ചുമത്തി മണിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻറ് ചെയ്തു.

Eng­lish sum­ma­ry: poo­jari try to seduce stu­dent in trivandrum

you may also like this video