വിവാദ നായിക, നടി പൂനം പാണ്ഡെ അറസ്റ്റിൽ

Web Desk

മുംബൈ

Posted on May 11, 2020, 12:26 pm

എന്നും വിവാദങ്ങളുടെ പിന്നാലെയാണ്‌ നടി പൂനം പാണ്ഡെ. അൽപ വസ്ത്ര ധാരണം ചെയ്തും സോഷ്യൽ മീഡിയയിൽ ചൂടൻ ചിത്രങ്ങൾ ഷെയർ ചെയ്തും ആരാധകരെ ആവേശം കൊള്ളിക്കുന്ന ബോളിവുഡ്‌ നടി ലോക്ഡൗൺ ലംഘനം നടത്തിയതിന്റെ പേരിലാണ്‌ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്‌.

പൂനത്തിനെതിരെ മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് കേസെടുത്തത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. കോവി‍ഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മറൈൻ ഡ്രൈവിലൂടെ കാറില്‍ യാത്ര ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.

ഇവരുടെ കൂടെ സുഹൃത്ത് സാം അഹമ്മദ് ബോബെയും ഉണ്ടായിരുന്നു. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പുറത്തിറങ്ങാൻ തക്ക കാരണങ്ങളൊന്നും തന്നെ ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നും സെക്‌ഷൻ 269, 188 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ കുറച്ചുസമയം ഇരുത്തിയ ശേഷം താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.

you may also like this video;