കളിയിക്കാവിള കൊലപാതകം; പൂന്തുറ സ്വദേശി കസ്റ്റഡിയിൽ, കേരളത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം

Web Desk
Posted on January 09, 2020, 3:02 pm

കളിയിക്കാവിള കൊലപാതകത്തിൽ തിരുവനന്തപുരം പൂന്തുറ സ്വദേശി  കസ്റ്റഡിയിൽ. തിരുനെൽവേലി സ്ഫോടന കേസിൽ ഇയാൾക്ക് ബന്ധമുള്ളതായായാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.   വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്ത് വിടാതെ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശവും നല്‍കിയിട്ടുണ്ട്.