Web Desk

തൃശൂർ

April 20, 2021, 2:44 pm

തൃശൂർ പൂരപ്രദർശനനഗരിയിലെ 18 പേർക്ക് കോവിഡ്

Janayugom Online

തൃശൂർ പൂരപ്രദർശനനഗരിയിലെ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദർശനം പൂരം കഴിയുന്നത് വരെ നിർത്തി വയ്ക്കാൻ തൃശൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

അതേസമയം, പൂരത്തിന് ആഘോഷം ഒഴിവാക്കി ഘടകക്ഷേത്രങ്ങൾ. ഒരാനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് നടത്താനാണ് ഘടകക്ഷേത്രങ്ങൾ ഒരുങ്ങുന്നത്. എട്ടു ഘടകക്ഷേത്രങ്ങളും പ്രതീകാത്മക പൂരം നടത്തും, ആഘോഷങ്ങൾ ഉണ്ടാവില്ല. വാദ്യക്കാരും ഭാരവാഹുകളും ഉൾപ്പെടെ ഒരു സമയം 50 പേർ മാത്രം പങ്കെടുക്കും.

തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്കു പുറമേ എട്ട് ഘടകക്ഷേത്രങ്ങളാണ് പൂരത്തിൽ പങ്കെടുക്കുന്നത്. ആഘോഷങ്ങളെല്ലാം ഒഴിവാക്കി പൂരം ഒരാനപ്പുറത്ത് പ്രതീകാത്മകമായി നടത്തുമെന്ന് തിരുമ്പാടി ദേവസ്വം ഇന്നലെ അറിയിച്ചിരുന്നു. കുടമാറ്റത്തിൽനിന്നും പിന്മാറിയിരുന്നു. മഠത്തില്‍ വരവ്, പഞ്ചവാദ്യം എന്നിവ പേരിന് മാത്രമായിരിക്കുമെന്നുമാണ് തിരുവമ്പാടി അറിയിച്ചത്.

Eng­lish sum­ma­ry: Pooram exhi­bi­tion shut­down due to covid spread
You may also like this video: