19 April 2024, Friday

ക്രിസ്മസ് പൊളി പൊളിക്കാൻ പെപ്പെയും കൂട്ടരും!! ; ‘പൂവനി‘ലെ ‘പള്ളിമേടയിൽ ’ ഗാനം പുറത്ത്

Janayugom Webdesk
December 19, 2022 11:25 pm

ചന്തമുള്ളൊരു ‘ചന്തക്കാരി ’ പാട്ടിന് പിന്നാലെ അടിമുടി ക്രിസ്മസ് ആഘോഷ മേളങ്ങളുമായി ആന്റണി  വർഗീസ് നായകനാകുന്ന പൂവനിലെ പുതിയ പാട്ട് പുറത്ത്. ലോകകപ്പ് ആവേശത്തിൽ നിന്നും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് കടക്കുന്ന മാലോകർക്ക് മതി മറന്ന് ചുവടുവയ്ക്കാനായാണ് പള്ളിമേടയിൽ എന്ന് തുടങ്ങുന്ന പാട്ട്. ഡിസംബറിലെ മഞ്ഞു പെയ്യും രാവുകളിലെ നക്ഷത്ര വിളക്കുകളുടെയും പല നിറങ്ങളിലെ കുഞ്ഞു വെട്ടങ്ങളുടേയും മനോഹാരിതയും ലാത്തിരി പൂത്തിരി രസങ്ങളും ചുവപ്പ് വേഷമിട്ട് പഞ്ഞി താടിയുമായെത്തുന്ന സാന്താക്ലോസിന്റെ കൗതുകമൂറുന്ന ദൃശ്യവിരുന്നുമാണ് ഗാനരംഗത്തിലുള്ളത്.

വീട്ടിൽ കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ പതിയെ ആ വീട്ടിലുള്ളവരുടെ ഓമനയായി മാറുന്നതും ലക്ഷണമൊത്തൊരു വെളുവെളുത്ത പൂവൻ കോഴിയായി വളരുന്നതുമൊക്കെയുള്ള ദൃശ്യങ്ങൾ ചേർത്തുവെച്ചതായിരുന്നു ചന്തക്കാരി പാട്ടെങ്കിൽ അതിൽ നിന്നു വ്യത്യസ്തമായി ക്രിസ്മസ് രാവിൻ്റെ മനോഹാരിതയുമായാണ് പുതിയ പാട്ട് . തനി നാട്ടിൻപുറത്തെ ക്രിസ്മസ് ആഘോഷങ്ങളും അതിനിടയിലെ പ്രണയവും രസങ്ങളുമൊക്കെ പാട്ടിൽ ചേർത്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്. പാട്ടിലെ സ്വഭാവിക അഭിനയമുഹൂർത്തങ്ങളും ഏറെ ശ്രദ്ധ നേടുന്നതാണ്. ഇൻസ്റ്റ റീൽസിലും യൂട്യൂബ് ഷോർട്സിലുമൊക്കെ ഈ ഗാനം തരംഗമാകുമെന്നുറപ്പാണ്. ടൈറ്റസ് മാത്യു എഴുതി സംഗീതം ചെയ്ത ഗാനം പാടിയിരിക്കുന്നത് ഡിസംബർ വോയ്സ് ബാൻഡിലെ ഗായകരാണ്.

‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിര്‍മ്മിച്ച്‌, ആന്‍റണി വര്‍ഗീസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പൂവൻ’. ജനുവരി ആറിനാണ് സിനിമയുടെ റിലീസ്. സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ ‘പൂവനിൽ’ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌.

‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘സൂപ്പര്‍ ശരണ്യ’യില്‍ ആന്‍റണി വർഗ്ഗീസും അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട ‘അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ ‘പൂവനിൽ’ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്‌. കൂടാതെ മണിയന്‍ പിള്ള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്. രചന: വരുണ്‍ ധാരാ, ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്: വിഷ്ണു ദേവന്‍, സനത്ത്‌ ശിവരാജ്; സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, അസോസിയേറ്റ് ക്യാമറാമാൻ: ക്ലിന്‍റോ ആന്‍റണി, വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അമൽ ജോസ്, ഡിസൈൻസ്‌: യെല്ലോ ടൂത്ത്സ്‌, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, വാർത്തപ്രചരണം : സ്നേക്ക്‌ പ്ലാന്‍റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.