ആത്മഹത്യാശ്രമം, പിന്നെ മാപ്പ്, ഒടുവില്‍ ഗുഡ്‌ബൈ; ദുരൂഹത മാറാതെ പോപ്​ ഗായികയുടെ മരണം

Web Desk
Posted on November 24, 2019, 8:10 pm

സോൾ: കൊറിയൻ പോപ്പ് ഗായിക ഗൂ ഹാരയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സോൾ നഗരത്തിനടുത്തുള്ള ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് ഇരുപത്തിയെട്ടുകാരിയായ ഗൂ ഹാരയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ജപ്പാനിൽ ഒരു സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു ഹാരയെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ഗൂ ഹാര. വീട്ടിലെത്തിയ ഹാര

തിരിച്ചെത്തിയശേഷം ഇൻസ്റ്റഗ്രാമിൽ ഗുഡ്ബൈ എന്നു പറഞ്ഞുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മെയിൽ ആത്മഹത്യാശ്രമം നടത്തിയ ഗൂ ഹാര പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു.

കാര എന്ന പോപ്പ് സംഘത്തിനൊപ്പമാണ് ഗൂ ഹാര പ്രശസ്തിയുടെ പടവുകൾ കയറിയത്. ക്യൂപിഡ് സ്റ്റെപ്പ് എന്നിവയായിരുന്നു ഹിറ്റുകൾ. 2015 മുതൽ സോളോ നടത്തിത്തുടങ്ങി.