June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പുതുവര്‍ഷ രാവില്‍ യുവതിയെ അടിച്ച്‌ മാര്‍പ്പാപ്പ- വീഡിയോ

By Janayugom Webdesk
January 1, 2020

വത്തിക്കാന്‍: പുതുവത്സര രാത്രിയില്‍ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിനിടെ തന്റെ കൈയില്‍ പിടിച്ച്‌ വലിച്ച യുവതിയെ അടിച്ച്‌ മാര്‍പ്പാപ്പ. സെന്റ് പീറ്റേഴ്സിലെ ചടങ്ങുകള്‍ക്കുശേഷം വിശ്വാസികള്‍ക്കിടയിലേയ്ക്ക് ഇറങ്ങിവന്ന് അഭിവാദനം ചെയ്യുന്നതിനിടെയാണ് സംഭവം. കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കിയും അവരെ ആശീര്‍വദിച്ചും മുന്നോട്ടു പോകുന്നതിനിടയിലാണ് ജനക്കൂട്ടത്തില്‍ നിന്നിരുന്ന ഒരു സ്ത്രീ മാര്‍പ്പാപ്പയുടെ കൈയില്‍ പിടിച്ച്‌ വലിച്ചത്. മാര്‍പ്പാപ്പ കൈവിടുവിക്കാന്‍ ശ്രമിച്ചെങ്കിലും സ്ത്രീ മുറുക്കെ പിടിക്കുകയിരുന്നു. ഇതോടെ ക്ഷുഭിതനായ മാര്‍പ്പാപ്പ യുവതിയുടെ കൈയ്യില്‍ അടിക്കുന്നതും വീഡിയോയില്‍ കാണാം.

സുരക്ഷാ ജീവനക്കാര്‍ക്കൊപ്പമായിരുന്നു മാര്‍പ്പാപ്പ ജനങ്ങളുടെ ഇടയിലേയ്ക്കെത്തിയിരുന്നത് എങ്കിലും പെട്ടെന്നുണ്ടായ സംഭവത്തില്‍ ഇടപെടാന്‍ അവര്‍ക്ക് സാധിച്ചില്ല. മാര്‍പ്പാപ്പ തന്റെ അടുത്തേയ്ക്ക് വരുന്നതിന് മുമ്പ് യുവതി കുരിശ് വരയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ എന്താണ് അവര്‍ പോപ്പിനോട് പറഞ്ഞത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ മാര്‍പ്പാപ്പ മാപ്പ് ചോദിച്ചു. ബുധനാഴ്ച വിശ്വാസികളോട് സംസാരിക്കവേയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. “നമുക്ക് പലപ്പോഴും ക്ഷമ നഷ്ടപ്പെടാറുണ്ട്, അത്തരത്തില്‍ ഇന്നലെ നടന്ന മോശം ഉദാഹരണത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ വത്തിക്കാന്‍ സന്ദര്‍ശകര്‍ പോപ്പിന്റെ മോതിരത്തില്‍ ചുംബിക്കാനുള്ള ശ്രമം അദ്ദേഹം തടസപ്പെടുത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Eng­lish Sum­ma­ry: pope beat the young women in the New Year.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.