Web Desk

June 03, 2020, 5:34 pm

വര്‍ണവെറിയെയും തെരുവ് സംഘട്ടനങ്ങളെയും അപലപിച്ച് പോപ്പ്, അമേരിക്ക ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യം

Janayugom Online

വത്തിക്കാന്‍സിറ്റി: അമേരിക്കന്‍ സംഘര്‍ഷത്തെക്കുറിച്ച് തുടര്‍ന്ന മൗനം ഭഞ്ജിച്ച് പോപ്പ് ഫ്രാന്‍സിസ്. കസ്റ്റഡിയിലിരിക്കെ കറുത്ത വര്‍ഗക്കാരനെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്ത് എട്ട് ദിവസമായി വന്‍ സംഘര്‍ഷം അരങ്ങേറുകയാണ്.

അമേരിക്ക ഖേദം പ്രകടിപ്പിക്കണമെന്നാണ് പോപ്പിന്റെ ആവശ്യം. വര്‍ണവെറി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തന്നെ തെരുവ് സംഘര്‍ഷങ്ങള്‍ സ്വയം തോല്‍പ്പിക്കലും സ്വയം നശിപ്പിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണം സങ്കടകരമാണെന്നും അദ്ദേഹത്തിനും വംശീയതയ്ക്ക് വേണ്ടി ജീവന്‍ത്യജിച്ച മുഴവന്‍ പേര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പോപ്പ് പറഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ സാമൂഹ്യ അനിശ്ചിതത്വങ്ങള്‍ തന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടെന്നും പോപ്പ് പറഞ്ഞു.

വംശീയതയ്ക്കെതിരെ കണ്ണടച്ചിരിക്കാനാകില്ല. ഓരോ മനുഷ്യജീവന്റെയും പവിത്രത സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരുതരത്തിലുമുള്ള ഒറ്റപ്പെടുത്തല്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

eng­lish sum­ma­ry: Pope Fran­cis Urges US Rec­on­cil­i­a­tion, Con­demns Racism And Street Violence

you may also like this video