Janayugom Online
Francis Pope- janayugom

പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടിയില്ലാത്തത് നാണക്കേട്: മാര്‍പ്പാപ്പ

Web Desk

ഡബ്ലിന്‍

Posted on August 26, 2018, 11:33 am

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാത്രികള്‍ക്കെതിരെ സഭാധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തത് നാണക്കേടും ദുഃഖകരവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ശക്തമായ നടപടിയെടുക്കാതത്താണ് ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അയര്‍ലണ്ടിലെത്തിയ മാര്‍പ്പാപ്പ, ഡബ്ലിന്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

പുരോഹിതരുടെ ലൈംഗിക അതിക്രമത്തിനു ഇരകളായ കുട്ടികളോടൊത്ത് മാര്‍പ്പാപ്പ ഒന്നര മണിക്കൂറോളം ചെലവഴിച്ച് അവരുടെ പരാതികള്‍ കേട്ടു.

കുട്ടികളുടെയും യുവജനങ്ങളുടെയും സുരക്ഷയിം വിദ്യഭ്യാസവും ഉറപ്പുവരുത്തേണ്ട പുരോഹിതരുടെ ഭാഗത്തുനിന്നുള്ള അപകീര്‍ത്തികരവും ഉത്കണ്ഠപ്പെടുത്തുന്നതുമായ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ല. എന്തുവിലകൊടുത്തും ആപത്കരമായ ഈ പ്രവണത സഭയില്‍നിന്നും ഒഴിവാക്കുമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

അയര്‍ലണ്ടില്‍ അടുത്തകാലത്ത് പുരോഹിതര്‍ ഉള്‍പ്പെട്ട ഒട്ടേറെ ലൈംഗികാതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.