Web Desk

കൊച്ചി

November 23, 2020, 8:26 pm

പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണം സിബിഐയ്ക്ക്

Janayugom Online

പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അടിയന്തരമായി കേസ് ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കേസ് പരിഗണിച്ച കോടതി തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐ ഏറ്റെടുത്താല്‍ മുമ്പ് ഇത്തരം സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിച്ച് പരിചയമുളള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പോപ്പുലര്‍ ഫിനാൻസ് സ്ഥാപനത്തിന്റെ പേരില്‍ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ പ്രധാന പ്രതികളായ പോപ്പുലകര്‍ ഫിനാൻസ് ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ, എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ENGLISH SUMMARY: POPULAR FINANCE CASE INQUIRY HANDOVER TO CBI

YOU MAY ALSO LIKE THIS VIDEO