September 22, 2023 Friday

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇ ഡി

Janayugom Webdesk
August 19, 2021 11:14 am

പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇ ഡി. തട്ടിപ്പിന്റെ കേന്ദ്രം പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിയാണെന്നും കേരളത്തിൽ നിന്ന് കടത്തിയ പണം നിക്ഷേപിച്ചത് പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡിൽ ആണെന്നും ഇ ഡി വ്യക്തമാക്കി.
ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പോപ്പുലർ ഫിനാൻസ് എം ഡി തോമസ് ഡാനിയേൽ ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്‍റെ ഡയറക്ടറാണെന്നും കമ്പനിയിൽ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നുഅതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്‌. പ്രതികളായ തോമസ് ഡാനിയേൽ, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.കൂടുതൽ ചോദ്യം ചെയ്യലിന് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. പ്രതികളെ എറണാകുളം ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

eng­lish summary;popular finance fraud case fol­low up
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.