August 7, 2022 Sunday

Related news

September 17, 2021
August 31, 2021
August 19, 2021
August 18, 2021
December 7, 2020
November 23, 2020
November 2, 2020
November 1, 2020
October 9, 2020
September 25, 2020

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തയ്യാര്‍

Janayugom Webdesk
കൊച്ചി
September 14, 2020 4:47 pm

പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. അതേസമയം, പ്രഥമ പരിഗണന നിക്ഷേപകരുടെ താല്പര്യങ്ങള്‍ക്കാണെന്ന് കോടതി വ്യക്തമാക്കി.

2000 കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സിബിഐക്ക് വിടണമെന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. 3200ല്‍ അധികം പരാതികളാണ് പത്തനംതിട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെ നിക്ഷേപ തട്ടിപ്പുകേസില്‍ ലഭിച്ചിട്ടുള്ളത്.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ ഹെഡ് ഓഫീസ് അടച്ചു പൂട്ടി മുദ്രവെച്ചു. രേഖകള്‍ പിടിച്ചെടുത്തതായും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സര്‍ക്കാര്‍ ഹെെക്കോടതില്‍ വ്യക്തമാക്കി .
Eng­lish sum­ma­ry: Pop­u­lar Finance invest­ment case
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.