പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയിൽ. നിക്ഷേപകരുടെ പണം ഉപയോഗിച്ച് നാല് സംസ്ഥാനങ്ങളിലായി വന്‍ തോതില്‍ ഭൂമിയും കൊട്ടിടങ്ങളും വാങ്ങി. ഇക്കാര്യം പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നും തോമസ് ഡാനിയേൽ, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോർട്ടില്‍ എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും എറണാകുളം ജില്ലാ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.
പോപ്പുലർ ഫിനാൻസ് എംഡിയും കേസിലെ മുഖ്യപ്രതിയുമായ തോമസ് ഡാനിയേല്‍ ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. ഈ കമ്പനിയില്‍ എത്രകോടിയുടെ നിക്ഷേപം ഉണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മക്കളുടെ വിദേശ പഠനത്തിനും കമ്പനി മോടിപിടിപ്പിക്കുന്നതിനും നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വകമാറ്റിയെന്നും ഇഡി കോടതിയെ അറിയിച്ചു.
English summary: popular finance scam case followup
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.