പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ് : റിയാ ആന്‍ തോമസിനെ റിമാന്റ് ചെയ്തു

Web Desk

പത്തനംത്തിട്ട

Posted on September 18, 2020, 9:07 pm

പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പ് കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്ത് റിയാ ആന്‍ തോമസിനെ റിമാന്റ് ചെയ്തു. കേസിലെ അഞ്ചാം പ്രതിയാണ് റിമാന്റിലായ റിയ. പത്തനംത്തിട്ട എസ്പിയുടെ നേത‍ൃത്വത്തില്‍ ആറ് മണിക്കൂര്‍ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് റിയയെ കോടതിയില്‍ ഹാജരാക്കിയത്. റിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും.

പോപ്പുലര്‍ ഫിനാൻസ് ഉടമ റോയി ഡാനിയലിന്റെ രണ്ടാമത്തെ മകളാണ് റിയ. പോപ്പുലാര്‍ ഫിനാൻസിന് കീഴിലുളള നാല് കമ്പിനികളുടെ ഡയറക്ടറും റിയയാണ്. എല്‍എല്‍പി വ്യവസ്ഥയില്‍ പണം സ്വീകരിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് റിയയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഒരു മാസമായി ഒളിവിലായിരുന്ന റിയയെ ഇന്നലെയാണ് നിലമ്പൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്.

ENGLISH SUMMARY: POPULAR FINANCE SCAM: RIYA AAN THOMAS ON REMAND

YOU MAY ALSO LIKE THIS VIDEO