20 April 2024, Saturday

Related news

February 27, 2024
February 27, 2024
February 24, 2024
February 17, 2024
February 16, 2024
February 16, 2024
February 13, 2024
February 10, 2024
February 9, 2024
January 20, 2024

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആലപ്പുഴയിലും കോഴിക്കോടും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്, വീഡിയോ

Janayugom Webdesk
കോഴിക്കോട്
September 23, 2022 8:25 am

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോഴിക്കോട്ട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. രാവിലെ ഏഴു മണിക്ക് സിവിൽ സ്റ്റേഷന് അടുത്തു വെച്ചാണ് വയനാട്ടിൽ നിന്നെത്തിയ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായത്. ഇടവഴിയിൽ നിന്നെറിഞ്ഞയാൾ ഓടിപ്പോയി. ബസിന്റെ ചില്ല് തകർന്നു. ഡ്രൈവർ ശശിയ്ക്ക് പരിക്കേറ്റു. കണ്ണിനും മുഖത്തും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ഗർഭിണിയെയും ഡയാലിസിസിനായി കോഴിക്കോട്ടേക്ക് വന്ന രോഗിയേയും പൊലീസ് ഇടപെട്ട് ബീച്ച് ആശുപത്രിയിലെത്തിച്ചു.

ആലപ്പുഴയിലും വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി . രണ്ട് കെ എസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു. കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപെട്ടുപൊലിസിൻ്റെ കണ്ണിൽ പെടാതെ പതുങ്ങി നിന്നവരാണ് കല്ലെറിഞ്ഞ ശേഷം രക്ഷപെട്ടത്. ഹരിപ്പാട് നിന്നും ആലപ്പുഴയിലേക്ക് വന്ന ബസിന് നേരയാണ് കല്ലേറ് ഉണ്ടായത്.

ദേശീയ‑സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ്  സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

Eng­lish Sum­ma­ry: pop­u­lar front hartal

You may also like this video

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.