കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്ക്കും കേന്ദ്രമന്ത്രിമാരുടെ അവഹേളനപരമായ പ്രസ്താവനകള്‍ക്കും എതിരെ സിപിഐ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തി. ബജറ്റിന്റെ കോപ്പി കത്തിച്ച് നടത്തിയ പ്രതിഷേധ പ്രകടനങ്ങളിലും യോഗങ്ങളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ട് നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാറും കോഴിക്കോട് ജില്ലാ സെക്രട്ടറി കെ കെ ബാലനും ഉദ്ഘാടനം ചെയ്തു. കല്പറ്റയില്‍ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയന്‍ ചെറുകര, പി കെ മൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.
മലപ്പുറത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം നടന്നു. പാലക്കാട് പട്ടാമ്പിയില്‍ നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന കൗണ്‍സില്‍ അംഗം ഒ കെ സെയ്തലവി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടത്തിയ ഏജീസ് ഓഫിസ് മാർച്ചും ധർണയും ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവും ചങ്ങനാശേരിയിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം സി കെ ശശിധരനും ഉദ്ഘാടനം ചെയ്തു. മുണ്ടക്കയത്ത് സംസ്ഥാന കൗൺസിലംഗം ഒ പി എ സലാം ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയില്‍ മണ്ഡലം കമ്മിറ്റികളുടെയും എല്ലാ ലോക്കല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ആലപ്പുഴയില്‍ 12 മണ്ഡലം കേന്ദ്രങ്ങളിലും സമരപരിപാടികള്‍ നടന്നു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ദേശീയ കൗണ്‍സില്‍ അംഗം ടി ടി ജിസ്‌മോന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി വി സത്യനേശന്‍, ഡി സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ഇടുക്കിയിൽ എട്ട് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടങ്ങൾ നടന്നു. തൊടുപുഴയിലെ പ്രതിഷേധം ജില്ലാ സെക്രട്ടറി കെ സലിംകുമാർ ഉദ്ഘാടനം ചെയ്തു. തൃശൂർ മാളയില്‍ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ ഉദ്‌ഘാടനം ചെയ്തു. എറണാകുളം ജില്ലയിൽ ഇടക്കൊച്ചിയിലും പറവൂരും കടവന്ത്രയിലും പ്രതിഷേധപ്രകടനങ്ങൾ നടത്തി. വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധപരിപാടികൾ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.