Web Desk

December 03, 2020, 11:47 am

പോപ്പുലർ ഫ്രണ്ട്‌ നേതാക്കളുടെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌

Janayugom Online

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) റെയ്‌ഡ്. കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒഎംഎ സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ  ഇ ഡി  റെയ്ഡ് തുടങ്ങിയത്‌.
ഇഡി പരിശോധന ആരംഭിച്ചത് എട്ട് മണിക്ക്.

കശുവണ്ടി വികസന കോർപ്പറേഷനിൽ നടന്നത് വൻ അഴിമതിയെന്ന് സിബിഐ. സിബിഐ പരാമർശം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ. തിരുവനന്തപുരം പൂന്തൂറയിലുള്ള കരമന അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ കൊച്ചിയില്‍നിന്നുള്ള ഇഡി. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും രാവിലെ പരിശോധന തുടങ്ങി.

updat­ing…