ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

Web Desk

ആലുവ

Posted on July 07, 2020, 6:51 pm

ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ആലുവയിലും കൊച്ചിയിലും കോവി‍ഡിന്റെ സമൂഹ്യ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

അതേസമയം ഹോട്ട്സ്പേട്ടായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് അടച്ചിട്ടിരുന്നു.

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ തന്നെ 68 പേർ സമ്ബർക്ക രോഗികളാണ് എന്നുള്ളത് ആശങ്ക വർധിപ്പിക്കുന്നു. സമ്ബർക്ക രോഗികളിൽ 15 പേരുടെ രോഗ ഉറവിടം അറിയാൻ കഴിഞ്ഞിട്ടില്ല.

ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ദുബായിൽനിന്ന് എത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേ വലപ്പുറം ആലിൻകുന്നുംപുറം മനോജ് ഭവനിൽ മനോജ് (24) ആണ് മരിച്ചത്.

Eng­lish sum­ma­ry: porter and wife test­ed covid pos­i­tive
you may also like this video: