Web Desk

June 04, 2020, 8:30 am

കേന്ദ്ര ആരോഗ്യസെക്രട്ടറിക്ക് കൊവിഡ്; സൗത്ത് ബ്ലോക്ക് ഭാഗികമായി അടച്ചു

Janayugom Online

ന്യൂഡല്‍ഹി: കേന്ദ്രപ്രതിരോധസെക്രട്ടറി അജയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. രാജ്യത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഇദ്ദേഹമാണ്.
അജയ് കുമാറിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റെയ്സീന ഹില്‍ സമുച്ചയത്തിലെ സൗത്ത് ബ്ലോക്ക് ഭാഗികമായി അടച്ചു. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. രണ്ട് ദിവസത്തിനിടെ മുപ്പതോളം ഉദ്യോഗസ്ഥര്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ ഒന്നുവരെ ഇദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലും സജീവമായിരുന്നു.

ആരോഗ്യ വകുപ്പിലെയും റയിൽവേയിലെയും നിരവധി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

eng­lish sum­ma­ry: Por­tion of South Block Sealed After Defence Sec­re­tary Tests Pos­i­tive for Covid-19
you also may like this video