Web Desk

January 29, 2021, 12:05 pm

മാര്‍ബിള്‍ പീസുകള്‍ കൊണ്ട് ഫുജൈറ രാജാവിന്‍റെ ചിത്രം തീര്‍ത്തു ഡാവിഞ്ചി സുരേഷ്

Janayugom Online

യു എ ഇ യിലെ ഫുജൈറയില്‍ അല്‍ ഹമൂദി എന്ന സ്ഥാപനം നടത്തുന്ന തൃശൂര്‍ ജില്ലാക്കാരന്‍ ചളിങ്ങാടുള്ള അബ്ദുല്‍ഖാദര്‍ ആണ് മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷിനെ ഫുജൈറയില്‍ എത്തിക്കുന്നത് അബ്ദുല്‍ഖാദറിന്‍റെ കമ്പനിയിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച മാര്‍ബിളുകള്‍ ഉപയോഗിച്ചാണ് ചിത്രം തയ്യാറാക്കിയത്.

100 മീഡിയങ്ങളില്‍ ചിത്രങ്ങളും ശില്പങ്ങളും തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ അറുപത്തിയേഴാമത്തെ മീഡിയമാണ് മാര്‍ബിള്‍. ഇത്തരത്തില്‍ മാര്‍ബിളുകള്‍ കൊണ്ട് ഫുജൈറാരാജാവായ ഹിസ് ഹൈനസ് — ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ ചിത്രം ചെയ്യിക്കാനുള്ള ആശയം ഉദിക്കുന്നത് അബ്ദുല്‍ഖാദറിന്‍റെ മനസിലാണ് .നാട്ടുകാരനായ ക്യാമറാമേന്‍ സിംബാദിനെയും സുരേഷിനെയും യു എ ഇ ലേക്ക് വിളിപ്പിക്കുന്നത് 10 അടി വീതിയും 14 അടി നീളവുമുള്ള പ്ലൈവുഡ് അടിച്ച ബോഡില്‍ സിലിക്കോണ്‍ ഉപയോഗിച്ച് വിവിധ നിറങ്ങളിലുള്ള മാര്‍ബിള്‍ പീസുകള്‍ ഒട്ടിച്ചു കൊണ്ടു ഒരാഴ്ച സമയമെടുത്താണ് ചിത്രം തീര്‍ത്തത്.

മാര്‍ബിളുകള്‍ ആവശ്യമനുസരിച്ച് കട്ടുചെയ്യാന്‍ അബ്ദുല്‍ഖാദറിന്‍റെ കമ്പനിയിലെ പണിക്കാരും സഹായത്തിന് ഉണ്ടായിരുന്നു. ഇന്ത്യ, യു എ ഇ, ഒമാന്‍, ഇറ്റലി, തുര്‍ക്കി, സ്പൈന്‍, ഇറാന്‍, ജോര്‍ദാന്‍, ഈജിപ്ത്ത്, സിറിയ, ചൈന, പാക്കിസ്ഥാന്‍, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ പതിനാല് രാജ്യങ്ങളില്‍ നിന്നു കൊണ്ടുവന്ന മാര്‍ബിളുകളാണ് ഇതിനായി ഉപയോഗിച്ചത്. ഒറ്റനോട്ടത്തില്‍ പെയിന്‍റിങ് പോലെ തോന്നുമെങ്കിലും ബ്രഷോ പെയിന്‍റോ ഉപയോഗിക്കാതെ മാര്‍ബിളിന്‍റെ നിറങ്ങളില്‍ മാത്രം കാണുന്ന ചിത്രം പുതിയ കാലഘട്ടത്തിന്‍റെ നൂതന മേഖലകളുടെ കണ്ടെത്തലുകളാണ്.അബ്ദുല്‍ഖാദറിന്‍റെ പാട്ണര്‍ കൂടിയായ അറബി ഫൈസല്‍ ഹമൂദി ചിത്രം കണ്ടു അഭിനദിക്കുകയും പുരസ്കാരം സമ്മാനിക്കുകയും ചെയ്തു .
ക്യാമറാമേന്‍ സിംബാദ് പകര്‍ത്തിയ ദൃശ്യങ്ങള്‍, യൂട്ടൂബില്‍ അപ്ലോഡ് ചെയ്യും.

eng­lish sum­ma­ry ;Por­trait of the King of Fujairah with mar­ble pieces
you may also like this video;