ലോകകപ്പ് ഫൈനലില്‍ പോര്‍ച്ചുഗല്‍ അര്‍ജന്റിനയെ നേരിടും: ജോസ് മൊറീഞ്ഞോ

Web Desk

റഷ്യ

Posted on June 13, 2018, 10:13 pm

ലോകകപ്പിന് അരങ്ങുണരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകശ്രദ്ധയാര്‍ജിച്ച പ്രവചനവുമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ടീം മാനേജര്‍ ജോസ് മൊറീഞ്ഞോ രംഗത്ത്. ജൂലൈ 15 ന് മോസ്‌കോയില്‍ വെച്ച് നടക്കുന്ന ഫൈനല്‍ പോര്‍ച്ചുഗലിന്റെ റൊണാള്‍ഡോയും അര്‍ജന്റിനയുടെ മെസ്സിയും തമ്മിലായിരിക്കുമെന്നാണ് മൊറീഞ്ഞയുടെ പ്രവചനം. ആവേശ ഉജ്ജ്വലമായ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ കലാശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെമി ഫൈനലില്‍ പോര്‍ച്ചുഗലിനോട് മത്സരിക്കുന്ന ബ്രസീലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനിയോട് സെമി ഫൈനലില്‍ ഏറ്റുമുട്ടുന്ന അര്‍ജന്റിനയ്ക്ക് ഫൈനലില്‍ പോര്‍ച്ചുഗല്‍നെ നേരിടേണ്ടി വരുമെന്നും മൊറീഞ്ഞയുടെ പ്രവചനത്തില്‍ ഉള്‍പ്പെടുന്നു. റഷ്യന്‍ ലോകകപ്പിലെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രവചനങ്ങളില്‍ ഒന്നാണ് മൊറീഞ്ഞയുടേത്. അര്‍ജന്റീനയുടെ സ്ഥാനം ഗ്രൂപ്പ് ഡി യിലും പോര്‍ച്ചുഗിലിന്റെ സ്ഥാനം ഗ്രൂപ്പ് ബി യിലുമാണ്.