25 April 2024, Thursday

Related news

March 15, 2024
February 24, 2024
February 22, 2024
January 24, 2024
January 5, 2024
December 20, 2023
December 15, 2023
November 27, 2023
November 1, 2023
October 18, 2023

പോസ്കോ: വിധിയാകാതെ 1.70 ലക്ഷം കേസുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2022 10:14 pm

രാജ്യത്ത് 2020ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 47,000ത്തിലധികം പോക്സോ കേസുകള്‍. അതേവര്‍ഷം അവസാനത്തില്‍ 1.70 ലക്ഷം കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.
ബലാത്സംഗം, പോക്സോ കേസുകളുടെ വിചാരണ ചെയ്യുന്നതിനും തീർപ്പാക്കുന്നതിനുമായി 389 പോക്‌സോ കോടതികൾ ഉൾപ്പെടെ 1,023 അതിവേഗ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നീതിന്യായ വകുപ്പ് നടപ്പാക്കി വരികയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2020ല്‍ 47,221 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രിപറഞ്ഞു. മേയ് 31 വരെ രാജ്യത്ത് പ്രവർത്തനക്ഷമമായിട്ടുള്ള അതിവേഗ കോടതികളുടെ എണ്ണം 892 ആണ്. അതേസമയം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദത്തെടുക്കൽ ഏജൻസികളിൽ 596 കുട്ടികൾ മരിച്ചതായും മറ്റൊരു ചോദ്യത്തിന് മറുപടിയായി സ്മൃതി ഇറാനി പറഞ്ഞു. 

Eng­lish Sum­ma­ry: POSCO: 1.70 lakh cas­es with­out verdict

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.