പ്ലസ്ടു വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെതിരെ കേസ്. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്മാന് (20)ആണ് പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. പിടിക്കപ്പെട്ടപ്പോൾ പെൺകുട്ടിയുടെ പിറന്നാൾ ആയതിനാൽ സമ്മാനം നൽകാനാണ് വന്നതെന്നാണ് യുവാവ് പറഞ്ഞത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് പോക്സോ വകുപ്പുള്‍പ്പെടെ ചേര്‍ത്ത് കേസ് എടുത്തത്. രാത്രി ഒരു മണിയോടെയാണ് ഇയാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. പൊലീസ് സംഭവം വിശദമായി അന്വേഷിച്ചു വരികയാണ്.
English Summary: Posco charged the young man and took into custody
You may also like this video