സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നത്.
നേരത്തെ സിബിഎസ്ഇ ഈ പരീക്ഷകള്‍ നിശ്ചയിച്ചപ്രകാരം ഓഫ്‌ലൈനായി നടത്തുമെന്ന് അറിയിപ്പ്. അതേസമയം പരീക്ഷ മാറ്റിവച്ചുവെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മെയ് 4 മുതലാണ് ഓഫ് ലൈനായി സിബിഎസ്ഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവിശ്യം കേന്ദ്ര സര്‍ക്കാരിനോടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. തീരുമാനം പുനരാലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി. കൊവിഡ് ഹോട്ട്‌സ്‌പോട്ടാക്കി സിബിഎസ്ഇ പരീക്ഷ കേന്ദ്രങ്ങളെ മാറ്റരുതെന്നാണ് പ്രതിപക്ഷം പറഞ്ഞു.
ENGLISH SUMMARY:Possibility to conduct CBSE exams online
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.