Web Desk

തിരുവനന്തപുരം

June 05, 2020, 9:15 pm

കനത്ത മഴയ്ക്കു സാധ്യത: കാലാവസ്ഥാ വകുപ്പ്

മത്സ്യബന്ധനത്തിന് തടസമില്ല
Janayugom Online

കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതേതുടർന്നു സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തിയുള്ള മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി തുടങ്ങിയ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരും കടലാക്രമണ സാധ്യതയുള്ള തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

eng­lish sum­ma­ry: pos­si­bil­i­ty to strong rain in ker­ala in next days

you may also like this video