Janayugom Online
nursing janayugom

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് അപേക്ഷ ക്ഷണിച്ചു

Web Desk

കോഴിക്കോട്

Posted on July 31, 2018, 5:52 pm
ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറല്‍ നഴ്‌സിംഗിലോ ബിഎസ്സി നഴ്‌സിംഗിലോ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്‌സിംഗിലോ ഉള്ള ബിരുദം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6. അപേക്ഷാഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.org എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9605770068, 9745156700 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.