സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങാൻ സര്‍ക്കാര്‍ തീരുമാനം

Web Desk

തിരുവനന്തപുരം

Posted on October 29, 2020, 4:33 pm

സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ തു‍ങ്ങാൻ സര്‍ക്കാര്‍ തീരുമാനം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉളള സര്‍ക്കാര്‍ ആശുപത്രികളിലാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

താലൂക്ക് ആശുപത്രി, ജില്ലാ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജുകള്‍ എന്നിവടങ്ങളില്‍ നിന്ന് റഫര്‍ ചെയ്ത് വരുന്ന പോസ്റ്റ് കോവിഡ് രോഗികളെ ഇവിടെ പരിശോധിക്കും. വിദഗ്ധര്‍ ആയ ‍ഡോക്ടര്‍മാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. കോവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കില്‍ എത്തി പരിശോധന നടത്തണം. ഇവരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവര്‍ക്ക് കോവിഡ് ആശുപത്രികളില്‍ ചികിത്സ നല്‍കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.

ENGLISH SUMMARY: POST COVID CLINICS STARTED IN KERALA

YOU MAY ALSO LIKE THIS VIDEO