അഞ്ചിലൊന്ന് കോവിഡ് രോഗികള്‍ക്കും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇരുപത് ശതമാനം കോവിഡ് രോഗികള്‍ക്കും 90 ദിവസത്തിനുള്ളില്‍ മാനസിക പ്രശ്നങ്ങള്‍ ഉടലെടുത്തതായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആശങ്ക, വിഷാദം, ഉറക്കമില്ലായ്മ എന്നിവ കോവിഡ് മുക്തരായവരില്‍ കണ്ടുവരുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ഡിമന്‍ഷ്യയ്ക്കുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കോവിഡ് മുതക്തരില്‍ മാനസിക പ്രശ്നങ്ങളുണ്ടാകുമെന്നും അവയ്ക്ക് പിന്നിലെ കാരണങ്ങളും അത് തരണം ചെയ്യാനുള്ള മാര്‍ഗങ്ങളും അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും ബ്രിട്ടനിലെ ഓക്സ്ഫോഡ് സര്‍വകലാശാല പ്രൊഫസര്‍ പോള്‍ ഹാരിസണ്‍ പറഞ്ഞു. കോവിഡ് തലച്ചോറിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നതിന് തെളിവാണ് നിലവിലെ പഠനമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.