19 April 2024, Friday

Related news

January 18, 2024
January 12, 2023
November 19, 2022
July 14, 2022
May 10, 2022
March 26, 2022
November 22, 2021
November 15, 2021
November 6, 2021
October 7, 2021

കുഫോസിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഒഴിവ്

Janayugom Webdesk
കൊച്ചി
September 2, 2021 4:47 pm

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) ഫുഡ് ടെക്നോളജിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 42,000 രൂപയാണ് ഫെല്ലോഷിപ്പായി ലഭിക്കുക. ഫുഡ് ടെക്നോളജിയിലോ ബന്ധപ്പെട്ട മേഖലകളിലോ പി.എച്ച്.ഡി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ് (സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് 45 വയസ്സ്). അപേക്ഷാ ഫീസ് 1000 രൂപ ( എസ്.സി, എസ്.ടി-500). വിശദവിവരങ്ങളും അപേക്ഷാഫോറത്തിൻറെ മാതൃകയും സർവ്വകലാശാല വെബ്സൈറ്റിൽ (www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 13 ന് അകം രജിസ്ട്രാർ, കുഫോസ്, പനങ്ങാട് പി.ഒ, കൊച്ചി-682506 എന്ന വിലാസത്തിൽ ലഭിക്കണം.

യു.കെയിലെ പ്ളിമൌത്ത് സർവ്വകലാശാലയുടെ സാമ്പത്തിക സഹായത്തോടെ കുഫോസിൽ നടക്കുന്ന ഗവേഷണ പദ്ധതിയിലും പോസ്റ്റ് ഡോക്ടറൽ ഫെല്ലോയുടെ ഒഴിവുണ്ട്. മറൈൻ സയൻസിൽ പി.എച്ച്.ഡി ബിരുദമുള്ളവർക്ക് വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. പ്രായപരിധി 40 വയസ് ( എസ്.സി, എസ്.ടി ‑45) ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 50,000 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളയവർ ബയോഡാററയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്തംബർ 10 ന് രാവിലെ 10.30 ന് എറണാകുളം മാടവനയിലുള്ള കുഫോസ് ആസ്ഥാനത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കുഫോസ് വെബ് സൈറ്റ് സന്ദർശിക്കുക.
eng­lish summary;Post Doc­tor­al Fel­low Vacan­cy in Kufos
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.