June 26, 2022 Sunday

13 വർഷമായി കത്തുകൾ നൽകാതെ പോസ്റ്റുമാൻ, കയ്യിലുള്ളത് കാൽ ലക്ഷത്തോളം കത്തുകൾ !

By Janayugom Webdesk
January 25, 2020

ജപ്പാനിൽ 13 വർഷമായി 24000‑ൽ അധികം കത്തുകൾ വീട്ടിൽ സൂക്ഷിച്ച മുൻ പോസ്റ്റുമാന് ഒടുവിൽ പിടിവീണു. കനഗാവയിലെ അപ്പാർട്ട്മെൻറിലാണ് ആവശ്യക്കാർക്ക് എത്തിക്കേണ്ട കത്തുകൾ ഉൾപ്പടെ 24000 ഉരുപ്പടികൾ കണ്ടെത്തിയത്. ഇതേത്തുടർന്ന് 61കാരനായ പോസ്റ്റുമാനെ പൊലീസ് അറസ്റ്റ് ചെയ്തു.

യോകോഹാമയിലെ ഒരു പോസ്റ്റോഫീസ് ബ്രാഞ്ചിന്റെ ഡെലിവറി ഹെഡ് ആയി ജോലി ചെയ്തിരുന്ന പോസ്റ്റ്മാനാണ് പിടിയിലായത്. ഇത്രയധികം സാധനങ്ങൾ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് വീട്ടിൽ സൂക്ഷിച്ചതെന്നും ഇദ്ദേഹം പൊലീസിനോട് സമ്മതിച്ചു. 2003 മുതലാണ് ഇദ്ദേഹം തപാൽ ഉരുപ്പടികൾ വിതരണം ചെയ്യാതിരുന്നത്.

ജപ്പാൻ തപാൽവകുപ്പ് നടത്തിയ ഇന്റേണൽ ഓഡിറ്റിനിടെ തകരാറുണ്ടെന്ന് അധികൃതർക്ക് സംശയമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ തപാൽ ഉരുപ്പടികൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ സാധിച്ചിരുന്നില്ലെന്ന് ഇയാൾ അന്ന് സമ്മതിച്ചിരുന്നു.

ഇയാളെ ജോലിയിൽനിന്ന് പുറത്താക്കിയെങ്കിലും അത് അവിടംകൊണ്ട് അവസാനിച്ചില്ല. 2017 ഫെബ്രുവരി മുതൽ 2018 നവംബർ വരെ ആയിരത്തിലധികം തപാൽ ഉരുപ്പടികൾ കാണാതായതായി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻ പോസ്റ്റുമാൻറെ അപ്പാർട്ട്മെൻറിൽനിന്ന് സാധനങ്ങൾ കണ്ടെത്തിയത്. അറസ്റ്റിലായ പോസ്റ്റുമാൻ കോടതിയിൽ വിചാരണ നേരിടണം. കുറ്റം തെളിയിക്കപ്പെട്ടാൽ, മൂന്ന് ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവും ശിക്ഷയായി അനുഭവിക്കേണ്ടിവരും.

Eng­lish sum­ma­ry: post man arrest

you may also like this video

 

പ്രതീകാത്മക ചിത്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.