രാജ്യത്ത് ആദ്യമായി പരസ്യപ്രചരണം വെട്ടിച്ചുരുക്കിയത് ബിജെപിക്ക് വഴി ഒരുക്കാനോ

Web Desk
Posted on May 16, 2019, 10:07 am

കൊ​ല്‍​ക്ക​ത്ത:രാജ്യത്ത് ആദ്യമായി പരസ്യപ്രചരണം വെട്ടിച്ചുരുക്കിയത് ബിജെപിക്ക് വഴി ഒരുക്കാനോ, വിമര്‍ശനം ഉയരുന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഒ​ന്പ​തു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഇടപെടലില്‍ ഇ​ന്ന് അ​വ​സാ​നി​ക്കും. സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്നു രാ​ത്രി പ​ത്തി​ന് അ​വ​സാ​നി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​യാ​ണു വോ​ട്ടെ​ടു​പ്പ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന് റാ​ലി ന​ട​ത്തും. നിയന്ത്രണാതീതമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനാണ് സമയം വെട്ടിച്ചുരുക്കിയത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ 324-ാം വ​കു​പ്പ് ന​ല്‍​കു​ന്ന അ​ധി​കാ​ര​ങ്ങ​ളു​പ​യോ​ഗി​ച്ച്‌ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് പ​ര​സ്യ പ്ര​ചാ​ര​ണം നേ​ര​ത്തേ അ​വ​സാ​നി​പ്പി​ക്കാ​ന്‍ തെ​ര. ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം, ബി​ജെ​പി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​യെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സും മ​റ്റു പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും ആ​രോ​പി​ക്കു​ന്നു.