ഇത് തമാശയല്ല, നല്ല അസ്സല് അശ്ലീലം, വിവാഹ ഫോട്ടോ ഷൂട്ടിനെതിരെ വ്യാപക പ്രതിഷേധം

Web Desk
Posted on June 15, 2020, 7:05 pm

പുരുഷാധിപത്യം അരക്കിട്ടുറപ്പിക്കും വിധമുള്ള ഒരു പോസ്റ്റ് വെഡിംഗ് ഫോട്ടോ ഷൂട്ടിനെതിരെ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെങ്ങും പ്രതിഷേധം കൊടുമ്പിരിക്കൊള്ളുകയാണ്. സ്ത്രീ സമത്വത്തിന് വേണ്ടി വന്‍പ്രചരണങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ സ്ത്രീത്വത്തെ അവഹേളിക്കും വിധമുള്ള ഒരു ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിലെ യുവതയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

വിവാഹവേഷത്തില്‍ നില്‍ക്കുന്ന ഭാര്യയോട് തുണി അലക്കാന്‍ ആജ്ഞാപിക്കുന്ന ഭര്‍ത്താവും ആ ആജ്ഞ ശിരസാ വഹിക്കുന്ന ഒരു കുലസ്ത്രീയുമാണ് ചിത്രത്തില്‍. സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പോസ്റ്റ് വെഡിംഗ് ഷൂട്ട് എന്ന പേരിലുള്ള അശ്ലീലങ്ങള്‍ അനുവദിക്കരുതെന്നാണ് ചിലരുടെ ആവശ്യം.

സ്ത്രീകള്‍ പുരുഷന്‍മാരുടെ അടിമകള്‍ ആണെന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളീയര്‍ക്ക് ആകെ അപമാനമാണ് ഈ ചിത്രമെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ചിത്രീകരണങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്, സ്ത്രീകള്‍ വാഷിംഗ് മെഷീനുകളല്ല, അപമാനകരം എന്നിങ്ങനെ നിരവധി പ്രതിഷേധ കമന്റുകള്‍ ഈ ചിത്രത്തിനടിയില്‍ നിറഞ്ഞിട്ടുണ്ട്.

ENGLISH SUMMARY: POST WEDDING PHOTO SHOOT, PROTEST

YOU MAY ALSO LIKE THIS VIDEO: