Web Desk

തിരുവനന്തപുരം

May 08, 2021, 6:28 pm

കടിച്ച് തൂങ്ങിയാൽ പ്രവർത്തകർ അടിച്ചിറക്കും; മുല്ലപ്പള്ളി പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കിയെന്ന് തലസ്ഥാനത്ത് പോസ്റ്റര്‍

Janayugom Online

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം. കടിച്ച് തൂങ്ങിയാൽ പ്രവർത്തകർക്ക് അടിച്ചിറക്കേണ്ടി വരുമെന്നാണ് പോസ്റ്ററുകളിലെ വിമര്‍ശനം. കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട് പേസ്റ്ററില്‍ ആവശ്യപ്പെടുന്നു. എംഎല്‍എ ഹോസ്റ്റലിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. കെപിസിസിയിലെ അച്ചിഭരണം അവസാനിപ്പിക്കുക. മുല്ലപ്പള്ളി കോണ്‍ഗ്രസ് പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കിയെന്നും ശവദാഹം കൂടി നടത്തിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുകയുള്ളൂവെന്നും വിമര്‍ശിക്കുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ഇരു ഗ്രൂപ്പുകളും ഒരേ സ്വരത്തില്‍ മുല്ലപ്പള്ളിയെ  മാറ്റണമെന്നാണ്  കേന്ദ്ര നേതൃത്വത്തോട്  ആവശ്യപ്പെട്ടിരിക്കുന്നത്.

ബൂത്തുതലം മുതലുള്ള പാർട്ടി പ്രവർത്തകരും നേതാക്കളും കെപിസിസി നേതൃത്വത്തെയും യുഡിഎഫിനെയും വഞ്ചിച്ചെന്നു രാഷ്ട്രീയകാര്യസമിതി യോഗം വിലയിരുത്തി. ജനങ്ങളിൽ നിന്നും കോൺഗ്രസ് അകന്നു. നിർണായക തെരഞ്ഞെടുപ്പായിട്ടും പരസ്യ പ്രചാരണത്തിനു പണംവാങ്ങിയെങ്കിലും ചുവരെഴുത്തോ പോസ്റ്റർ പതിപ്പിക്കലോ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നു ആത്മാർത്ഥമായി ഉണ്ടായില്ലെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയശേഷം നടന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം വിലയിരുത്തി.

Eng­lish sum­ma­ry: Poster Against Mul­la­pal­ly Ramachandran

You may also like this video: