ഗൗതം ഗംഭീറിനെ കാൺമാനില്ല…!

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണ്മാനില്ലെന്ന് പോസ്റ്ററുകള്‍. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഗംഭീറിനെ കാണ്മാനില്ലെന്ന് കാട്ടി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഗംഭീറിന്റെ ചിത്രമുള്‍പ്പടെയാണ് പോസ്റ്ററുകള്‍.
ഡല്‍ഹിയിലെ വായു മലിനീകരണം ചര്‍ച്ച ചെയ്യാന്‍ പാലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗംഭീര്‍ പങ്കെടുത്തിരുന്നില്ല. യോഗത്തിനെ ഗംഭീറിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട പ്രതിപക്ഷ പാര്ട്ടികളാകാം പോസ്റ്റര്‍ പതിച്ചതിനു പിന്നിലെന്നാണ് നിഗമനം. സംഭവത്തേക്കുറിച്ച് ഗംഭീറോ ബിജെപി കേന്ദ്രങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.