20 April 2024, Saturday

Related news

December 21, 2023
June 11, 2023
November 21, 2022
November 16, 2022
November 15, 2022
June 25, 2022
January 26, 2022
September 5, 2021
August 29, 2021
August 25, 2021

ഡി സി സി പുനഃസംഘടന ; വി ഡി സതീശനെതിരെ പോസ്റ്റര്‍

Janayugom Webdesk
August 25, 2021 9:17 am

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പോസ്റ്റര്‍ പ്രതിഷേധം. എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രതിഷേധം. വി.ഡി. സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റർ. വിഡി സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡി.സി.സി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വി.ഡി. സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം.

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം. സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി.ഡി. സതീശന്റെ പൊയിമുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലായെന്ന കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വി.ഡി. സതീശന്‍. കൂടാതെ,ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കാന്‍ താല്‍പര്യപ്പെടുന്ന വി.ഡി. സതീശന്‍ എന്നിങ്ങനെയാണ് വി.ഡി. സതീശനെതിരായ പോസ്റ്റര്‍.

നേരത്തെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കെതിരേയും പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോയെന്നായിരുന്നു കോട്ടയത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍.
eng­lish summary;posters against VD Sathee­shan in front of Ernaku­lam DCC Office
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.