Web Desk

കാസർകോട്

January 24, 2021, 5:21 pm

കാസർകോട് മർദ്ദനമേറ്റയാൾ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Janayugom Online

കാസർകോട് നഗരത്തിൽ മർദനമേറ്റ് ചെമ്മനാട് സ്വദേശി റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റഫീഖിന്റെ ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളില്ലെന്നും റിപ്പോര്‍ട്ട്.

കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇന്നലെ ഉച്ചയോടെയാണ് റഫീക്കിന് മർദ്ദനമേറ്റത്. ആശുപത്രിയിൽ വച്ച് സ്ത്രീകളെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങി ഓടുന്നതിന്റെയും ആളുകൾ പിടിച്ചു തള്ളുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. സമീപത്തെ കടകളുടെയും മറ്റും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് ശേഖരിച്ചത്. റഫീക്കിന്‍റെ ബന്ധുവിന്‍റെ പരാതിയിൽ കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പം റഫീക്ക് ശല്യം ചെയ്തെന്ന് യുവതിയും പരാതി നൽകിയിട്ടുണ്ട്.

ENGLISH SUMMARY: POSTMORTEM REPORT COMES OUT OF MOB ATTACKED PERSON

YOU MAY ALSO LIKE THIS VIDEO