വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

Web Desk

കൊച്ചി

Posted on October 30, 2020, 6:32 pm

വിവാദ യുട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിശദമായ വാദം കേട്ട ശേഷമാണ് കോടതി മുൻകൂര്‍ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയത്.

നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണോ ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുത്തത് എന്ന് കോടതി ചോദിച്ചു. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങളടങ്ങിയ വീഡിയോകള്‍ ചെയ്ത വിജയ് പി നായരുടെ നടപടിയെയും ജസ്റ്റിസ് അശോക് മേനോൻ വിമര്‍ശിച്ചു.മുൻകൂര്‍ ജാമ്യം അനുവദിക്കണമെന്നും അതിന് വേണ്ടി നിബന്ധനയും അനുസരിക്കാമെന്നും ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.

ENGLISH SUMMARY: post­poned bhagyalak­sh­mi’s antic­i­pa­to­ry bail

YOU MAY ALSO LIKE THIS VIDEO