June 26, 2022 Sunday

മുടിയിഴയ്ക്ക് കരുത്തേകാൻ ഉരുളക്കിഴങ്ങ് കൊണ്ട് ചില വിദ്യകൾ

By Janayugom Webdesk
January 26, 2020

സ്ത്രീകളും പുരുഷൻമാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ഉൾക്കരുത്തുള്ള മുടി. എന്നാൽ ഇന്ന് പല ആളുകൾക്കും മുടികൊളിച്ചിലും ഉള്ളില്ലായ്മയും താരനുമെല്ലാം കാരണം പൊറുതി മുട്ടുകയാണ്. ചെലവ് കുറഞ്ഞ രീതിയിൽ വീട്ടിലിരുന്നു തന്നെ മുടിയ്ക്ക് നല്ല രീതിയിൽ സംരക്ഷണം നൽകാൻ നമുക്ക് സാധിക്കും. ജീവിത ശൈലി, ഷാംപൂ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം, ഭക്ഷണ രീതി എന്നിവയെല്ലാം മുടിയുടെ ശരിയായ വളർച്ചയെ വിപരീതമായി ബാധിക്കുന്ന അവസ്ഥയാണ് ഇന്ന്.

എന്നാൽ കേശസംരക്ഷണത്തിന് ഉരുളക്കിഴങ്ങ് ഒരു ഉത്തമ പരിഹാരമാണ്. കാര്‍ബോഹൈഡ്രേറ്റ്, അന്നജം എന്നിവയുടെ ഉയര്‍ന്ന ഘടകങ്ങള്‍ക്ക് പേരുകേട്ടതാണ് ഉരുളക്കിഴങ്ങെങ്കിലും ഇതില്‍ വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ ഉയര്‍ന്ന പോഷകമൂല്യം മുടിയുടെ വിവിധ അവസ്ഥകളെ ചികിത്സിക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസ് തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ കോശങ്ങളെ ആരോഗ്യമുള്ളതാക്കുന്നു. ഇത് മുടി വളരാൻ സഹായിക്കുന്നു.

എണ്ണമയം അധികമായാൽ മുടി പൊട്ടിപ്പോകും. ഉരുളക്കിഴങ്ങ് ജ്യൂസിൽ അടങ്ങിയ സ്റ്റാർച്ച് തലയോട്ടിയിലും ഫോളിക്കിളുകളിലും അധികമുള്ള എണ്ണയെ നീക്കുന്നു. അങ്ങനെ മുടി ശരിയായി വളരുന്നു. തലയോട്ടി വരണ്ടതായാൽ താരൻ ഉണ്ടാകാം. ഇത് മുടിയുടെ കട്ടി കുറയാനും മുടി പൊട്ടിപ്പോകാനും കാരണമാകും. ഉരുളക്കിഴങ്ങ് ജ്യൂസ് നാരങ്ങാനീര് ചേർത്ത് പുരട്ടുന്നത് വരൾച്ച തടയുകയും തലമുടി ആരോഗ്യത്തോടെ വളരുകയും ചെയ്യും. ഉരുളക്കിഴങ്ങ് ജ്യൂസ് തലയോട്ടിയിൽ പുരട്ടി കുറഞ്ഞത് 15 മിനിറ്റ് നേരം മസാജ് ചെയ്യണം. ഇത് രക്തയോട്ടം കൂട്ടാനും മുടി വളരാനും സഹായിക്കും. ഇളം ചൂടു വെള്ളത്തിൽ കഴുകിക്കളയാം. മാസത്തിൽ മൂന്നു തവണ ഇത് ചെയ്യുന്നത് തലമുടിയെ ആരോഗ്യമുള്ളതാക്കും. ഉരുളക്കിഴങ്ങ് നന്നായി കഴുകി തൊലി ചെത്തി ഗ്രേറ്റ് ചെയ്യുക. ഈ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് നന്നായി പിഴിയുക. ഉടൻ തന്നെ ഇത് ഉപയോഗിക്കണം. ചെറിയ കഷണങ്ങളായി മുറിച്ച് ജ്യൂസറിലിട്ടും ജ്യൂസ് തയാറാക്കാം. അരിച്ച ശേഷം തലമുടിയിലും തലയോട്ടിയിലും ഇത് തേക്കാം.

ഉരുളക്കിഴങ്ങിലെ വിവിധ വിറ്റാമിനുകളും ധാതുക്കളും തലയോട്ടി, മുടിയിഴകള്‍ എന്നിവ മോയ്‌സ്ചറൈസ് ചെയ്യുന്നതിനും കണ്ടീഷനിംഗ് ചെയ്യുന്നതിനും സഹായിക്കുന്നു. അങ്ങനെ മുടിയുടെയും തലയോട്ടിന്റെയും വരള്‍ച്ച ഫലപ്രദമായി കുറയ്ക്കുന്നു. തലയോട്ടിയിലെ ചൊറിച്ചില്‍ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ഇത് സഹായിക്കുന്നു. മുടിക്ക് സ്വാഭാവിക കറുത്ത നിറം നല്‍കുന്നതിന് ഉരുളക്കിഴങ്ങ് തൊലികള്‍ ഉപയോഗിക്കുന്നു. ഉരുളക്കിഴങ്ങ് തൊലിയിലെ അന്നജം നരച്ച മുടിക്ക് സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസ് ഓട്സുമായി കലര്‍ത്തി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് രോമകൂപങ്ങളില്‍ നിന്നും മൃതകോശങ്ങളെ നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസ് തേങ്ങാപ്പാല്‍ അല്ലെങ്കില്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്ത് മുടിയില്‍ പുരട്ടാം.

Eng­lish Sum­ma­ry: Pota­to hair care treatment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.