പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിലായി. ഫൈസൽ, റിയാസ്, ആഷിഖ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കാർ യാത്രികരായ പിതാവിനെയും കൗമാരക്കാരിയായ മകളെയും ഇവർ ആക്രമിച്ചത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം ഇവർ വന്ന വാഹനം തടഞ്ഞു നിർത്തി. തുടർന്ന് അസഭ്യം പറഞ്ഞതിന് ശേഷം പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതില്‍ ഫൈസല്‍ ജ്വല്ലറി കവര്‍ച്ചാ കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികൂടിയാണ്.
English Summary: Pothencode attack: Goons arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.