രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ ഇന്ന് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ തുടർന്ന തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 52 ആയി. ലയങ്ങളിൽ കഴിഞ്ഞവരെക്കുറിച്ച് കണ്ണൻദേവൻ കമ്പനി നൽകിയ കണക്ക് അനുസരിച്ച് ഇനി 19 മൃതദേഹങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്.ആദ്യ ദിനത്തിൽ 12 പേരെ രക്ഷപെടുത്തിയിരുന്നു.
തിങ്കളാഴ്ച ലഭിച്ച ആറ് മൃതദേഹങ്ങളും ദുരന്തപ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ നിന്നാണ് ലഭിച്ചത്. പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ ഇവിടെ തടഞ്ഞ് നിൽക്കുകയായിരുന്നു. പ്രത്യേകം രൂപീകരിച്ച ടീമുകളാണ് ഇവ കണ്ടെത്തിയത്. ദുരന്തസ്ഥലത്ത് നാല് ടീമുകളാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവരാണുള്ളത്. സ്കൂബ ഡൈവിങ് ടീമും ഇവരോടൊപ്പമുണ്ട്.
ENGLISH SUMMARY: pottimudi landslide: 3 more bodies found
YOU MAY ALSO LIKE THIS VIDEO