Saturday 23, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ഓയൂർ

April 02, 2020, 4:47 pm

കോഴിക്കടകൾ പ്രതിസന്ധിയിൽ

Janayugom Online

ലോക് ഡൗൺ നിരോധനത്തോടെ എല്ലാ മേഖലയെയും പോലെ പ്രതിസന്ധിയിലായി കോഴിയിറച്ചി കച്ചവടക്കാരും. കർശന പരിശോധനയുടെ ഭാഗമായി അതിർത്തി കടന്നു തമിഴ് നാട്ടിൽ നിന്നുള്ള ചരക്കു ഗതാഗതം ഭാഗികമായതോടെ നാമക്കൽ, ഈറോഡ് തുടങ്ങിയ തമിഴ് മേഖലകളിൽ നിന്നുള്ള കോഴിവരവ് പൂർണ്ണമായും നിലച്ചു . ഇതിനിടയിൽ വന്ന പക്ഷിപനിയും കച്ചവടത്തെ ബാധിച്ചതായി കച്ചവടക്കാർ പറയുന്നു.

ജില്ലയിലെ കുളത്തുപ്പുഴ അഞ്ചൽ എന്നിവടങ്ങളിലെ തദ്ദേശീയമായ ചില കോഴി ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന കോഴികളെയാണ് ഇപ്പോൾ കച്ചവടക്കാർ വാങ്ങുന്നത്. പക്ഷെ ഇതും വളരെ കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്. അത്യാവശ്യക്കാർക്കു നൽകാൻ പോലും ഇത് തികയാറില്ലെന്നും ഇങ്ങനെപോയാൽ ഏതാനും ദിവസങ്ങൾക്കകം കോഴിക്കടകൾ അടച്ചിടേണ്ടി വരുമെന്നും വ്യാപാരികൾ.

Eng­lish sum­ma­ry: Poul­try crisis

You may also like this video