March 30, 2023 Thursday

Related news

March 25, 2023
March 24, 2023
March 20, 2023
March 17, 2023
March 14, 2023
March 9, 2023
March 7, 2023
February 28, 2023
February 24, 2023
February 22, 2023

വൈദ്യുതി സ്തംഭനം: ചൈനക്ക് പങ്കില്ലെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
March 2, 2021 10:48 pm

ഇന്ത്യൻ ഊർജ്ജ മേഖലയിൽ ചൈനീസ് കടന്നു കയറ്റമുണ്ടായെന്നും മുംബൈയിൽ കഴിഞ്ഞ ഒക്ടോബറിൽ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവത്തിന് പിന്നിൽ ചൈനീസ് സൈബർ ആക്രമണം ആണെന്നുമുള്ള റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളി. ഗ്രിഡ് തകരാറിന് പിന്നിൽ ഹാക്കിങ് ശ്രമമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാനുഷിക പിഴവാണ് സംഭവത്തിന് പിന്നിലെന്നും ഊർജമന്ത്രി ആർ കെ സിങ് പറഞ്ഞു. 

ചൈനയോ പാകിസ്ഥാനോ സൈബർ ആക്രമണം നടത്തിയതാണ് വൈദ്യുതി തടസപ്പെടാൻ കാരണം എന്ന് വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ കൈവശമില്ല. ചൈനയും ആരോപണം നിഷേധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. രാജ്യത്തിന്റെ തെക്കും വടക്കുമുള്ള വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈബർ ആക്രമണങ്ങൾ നടന്നു. എന്നാൽ മാൽവെയറിന് വൈദ്യുതി വിതരണം തടസപ്പെടുത്താനായില്ല. 

മുംബൈയിൽ വൈദ്യുതി നിലച്ചതിനെപ്പറ്റി രണ്ട് സംഘങ്ങൾ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി നിലയ്ക്കാൻ കാരണം മാനുഷിക പിഴവാണെന്നും സൈബർ ആക്രമണമല്ല എന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. സൈബർ ആക്രമണം നടന്നതായി ഒരു സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വൈദ്യുതി തടസപ്പെടാൻ കാരണം അതല്ല. 2020 ഒക്ടോബറിൽ മുംബൈയിൽ അഞ്ച് മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതിന് പിന്നിൽ ചൈനീസ് സൈബർ ആക്രമണം ആകാമെന്ന സംശയം യുഎസ് റെക്കോഡഡ് ഫ്യൂച്ചർ എന്ന സ്ഥാപനം റിപ്പോർട്ട് ചെയ്തിരുന്നു. 

ENGLISH SUMMARY:Power out­age: Cen­ter says Chi­na has no role to play
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.