വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിഴചുമത്തിയത് 43 കോടിയിലധികം രൂപ. ആന്റിപവര്‍ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ വ്യാപക തോതില്‍ ക്രമക്കേടുകളും വൈദ്യുതി മോഷണവും കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ നടത്തിയ 37,372 പരിശോധനകളാണ് നടത്തിയത്. തുടര്‍ന്നും ശക്തമായ പരിശോധനകള്‍ സംസ്ഥാന വ്യാപകമായി നടത്താനും ക്രമക്കേടുകളോ വൈദ്യുതി മോഷണമോ കണ്ടെത്തിയാല്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോവാനുമാണ് കെഎസ്ഇബി വിജിലന്‍സ് വിഭാഗത്തിന്റെ തീരുമാനം.
വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003ന്റെ സെഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാവകുപ്പ് അനുസരിച്ച് കേസെടുക്കുകയും ചെയ്യും. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണിത്. വൈദ്യുതി മോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനാല് ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിനേയോ 1912 എന്ന ടോള്‍ ഫ്രീ നമ്പരിലോ അറിയിക്കാം.
English Summary: Power Theft: Fines collected over Rs 43 crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.