Web Desk

തിരുവനന്തപുരം

February 09, 2021, 7:08 pm

കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പി പി മുകുന്ദന്‍; പാര്‍ട്ടിയില്‍ ഇപ്പോഴും ഗ്രൂപ്പ് പോര്

Janayugom Online

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ അഞ്ഞിടിച്ച് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി പി മുകുന്ദന്‍.  വളരെക്കാലമായി ബിജെപി സംസ്ഥാന നേതൃത്വവുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു മുകുന്ദന്‍.  ബിജെപി സംസ്ഥാന പ്രസിഡന്‍റിനെതിരെ പാര്‍ട്ടിയില്‍ വ്യാപകമായ പരാതിയാണ് നിലനില്‍ക്കുന്നതെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സുരേന്ദ്രന് ആവേശം മാത്രമേ ഉള്ളു. തിരുവനന്തപുരം കോര്‍പ്പേറേഷനില്‍ ഉദ്ദേശിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയതും സംസ്ഥാന നേതാക്കളുടെ നിലപാടുകള്‍ മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോയവര്‍ പോകട്ടെ എന്ന നിലപാട് ഒട്ടും ശരിയല്ല, ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നഡയ്ക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ചുമതയപ്പെട്ട നേതാക്കള്‍ ഇടപെടുമെന്നു വിശ്വസിക്കുന്നായും പി പി മുകുന്ദന്‍ പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയില്‍ ടീം വര്‍ക്കില്ല. സുരേന്ദ്രന്‍ അവകാശപ്പെടുന്നതു പോലെ സംസ്ഥാനത്തെ ബിജെപിയില്‍ ഗ്രൂപ്പ് ഇല്ലാതായിട്ടില്ല. മാറ്റി നിര്‍ത്തിയവരെ തിരിച്ചുകൊണ്ടു വരണം.തില്ലങ്കേരിയിലെ വോട്ട് കണക്ക് പാഠമാകണം. പ്രവര്‍ത്തകരെ ഗ്രൂപ്പിന്‍റെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുമ്പോളാണ് അവര്‍ മറ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതെന്നും പി പി മുകുന്ദന്‍ പറയുന്നു. ഒ രാജഗോപാലും ചില കാര്യങ്ങളില്‍ ശ്രദ്ധിക്കണമായിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:PP Mukun­dan lash­es out at K Surendran
You may also like this video