കോവിഡ് 19 രോഗീപരിചരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്ക് ഉപകരിക്കുന്ന പേര്‍സണല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്മെന്റ് (പിപിഇ )കിറ്റുകള്‍ നല്കി മുത്തൂറ്റ് ഗ്രൂപ്പ്. ഒരു ലക്ഷത്തിലധികം വിലവരുന്ന 158 കിറ്റുകളാണ് നല്‍കിയത്.കലക്ട്രേറ്റില്‍ കലക്ടര്‍ എച്ച് ദിനേശനും ഡി.എം.ഒ. ഡോ.എന്‍ പ്രിയയും കിറ്റുകള്‍ ഏറ്റുവാങ്ങി.
മുത്തൂറ്റ് എം ജോര്‍ജ് സിഎസ്ആറിന്റെ നേതൃത്വത്തിലാണ് കിറ്റു വിതരണം നടത്തിയത്. മുത്തൂറ്റ് ഫിനാന്‍സ് തൊടുപുഴ റീജിയണല്‍ മാനേജര്‍ സണ്ണി എം ജോസഫ്, എആര്‍എം റോണി അബ്രഹാം, ചെറുതോണി മാനേജര്‍ രാജേഷ് പി കെ , റീജിയണല്‍ ഓഫിസ് അസിസ്റ്റന്റ് മാനേജര്‍ ഗണേഷ് മഹാദേവന്, റിജിണല്‍ മാര്‍ക്കറ്റിഗ് ഹെഡ് അരുണ്‍ എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ കൈമാറി. കൂടാതെ ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കളും നല്‍കുന്നുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.